ബെംഗാസി: ഖത്തർ വിദേശകാര്യ മന്ത്രാലയത്തിലെ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ സ്വാലിഹ് അൽ ഖുലൈഫി, ലിബിയൻ നാഷണൽ ആർമി ഡെപ്യൂട്ടി കമാൻഡർ ലെഫ്റ്റനന്റ് ജനറൽ സദ്ദാം ഖലീഫ ഹഫ്താറുമായി കൂടിക്കാഴ്ച നടത്തി. ......
സാവോപോളോ:ബ്രസീലിലെ സാവോ പോളോയിൽ സംഘടിപ്പിച്ച അഞ്ചാമത് അറബ്-ബ്രസീലിയൻ സാമ്പത്തിക ഫോറത്തിൽ ഖത്തർ ചേംബർ പങ്കെടുത്തു. അറബ് രാജ്യങ്ങളും ബ്രസീലും തമ്മിലുള്ള സാമ്പത്തിക, വ്യാപാര, നിക്ഷേപ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഉച്ചകോടി സംഘടിപ്പിച്ചത്.
ഖത്തർ ചേംബർ ബോർഡ് അംഗവും ഫുഡ് സെക്യൂരിറ്റി, എൻവയോൺമെന്റ്, ടെക്നോളജി ആന്റ് ഇന്നൊവേഷൻ കമ്മിറ്റി ചെയർമാനുമായ മുഹമ്മദ് ബിൻ അഹമ്മദ് അൽ ഉബൈദ്ലി ഫോറത്തിൽ ഖത്തറിനെ പ്രതിനിധീകരിച്ചു. ......
ദോഹ: ഖത്തർ നഗരസഭ മന്ത്രി അബ്ദുള്ള ബിൻ ഹമദ് ബിൻ അബ്ദുള്ള അൽ ആറ്റിയ, ഖത്തറിലെ യു.എസ്. എംബസി ചാർജ് ഡീ അഫയേഴ്സ് ക്രിസ്റ്റഫർ ഹോഡ്ജസുമായി കൂടിക്കാഴ്ച നടത്തി.
വ്യാഴാഴ്ച നടന്ന ചർച്ചയിൽ ഇരു സൗഹൃദ രാജ്യങ്ങളും തമ്മിൽ പൊതുതാൽപ്പര്യമുള്ള വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ച് ഇരു നേതാക്കളും സംസാരിച്ചു. ......
ദോഹ: അധ്യയന വർഷം ആരംഭിച്ച സാഹചര്യത്തിൽ സ്കൂൾ പരിസരങ്ങളിൽ വാഹനമോടിക്കുന്നവർ ട്രാഫിക് സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് പബ്ലിക് വർക്സ് അതോറിറ്റി (അഷ്ഗാൽ) മുന്നറിയിപ്പ് നൽകി. കുട്ടികളെ സ്കൂളുകളിൽ കൊണ്ടുവിടുന്നതിനും തിരികെ വിളിച്ചുകൊണ്ടുപോകുന്നതിനുമുള്ള സമയങ്ങളിൽ റോഡുകളിൽ വലിയ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് അതോറിറ്റി സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കി.കുട്ടികൾ ബസുകളിൽ കയറുന്ന സമയത്തും ഇറങ്ങുന്ന സമയത്തും തൊട്ടുപിന്നിലുള്ള വാഹനങ്ങൾ പൂർണ്ണമായും നിർത്തിയിടണം. ......
ദോഹ: 2027-ലെ ഫിബ (FIBA) ബാസ്കറ്റ്ബോൾ ലോകകപ്പിന് ഇനി കൃത്യം ഒരു വർഷം ശേഷിക്കെ, നവീകരിച്ച അൽ ജനൂബ് ആരീന 8,200 കാണികളെ സാക്ഷി നിർത്തി നാടിന് സമർപ്പിച്ചു. ഫുട്ബോൾ സ്റ്റേഡിയത്തിൽ നിന്ന് അത്യാധുനിക ബാസ്കറ്റ്ബോൾ സ്റ്റേഡിയമാക്കി മാറ്റി നിർമിച്ച അൽ ജനൂബ് ആരീനയിൽ നടന്ന ആദ്യ മത്സരത്തിൽ ഖത്തർ ദേശീയ ടീം ചൈനയോട് പൊരുതി തോറ്റു (സ്കോർ: 57-83). ......
ദോഹ: കോർപ്പറേറ്റ് ഉപഭോക്താക്കൾക്ക് കൂടുതൽ സുഗമവും മികച്ചതുമായ യാത്രാനുഭവം നൽകുന്നതിനായി പ്രമുഖ വിമാനക്കമ്പനിയായ ഖത്തർ എയർവേയ്സ് 'യൂബർ ഫോർ ബിസിനസു'മായി (Uber for Business) പങ്കാളിത്തം പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള ബിസിനസ് യാത്രക്കാർക്ക് കരമാർഗ്ഗമുള്ള യാത്രകൾ കൂടുതൽ എളുപ്പമാക്കാനും ആനുകൂല്യങ്ങൾ ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി.ഖത്തർ എയർവേയ്സിന്റെ 'ബിയോണ്ട് ബിസിനസ്' (Beyond Business) കോർപ്പറേറ്റ് ട്രാവൽ പ്രോഗ്രാം അംഗങ്ങൾക്ക് തങ്ങളുടെ 'ക്യൂറിവാർഡ്സ്' ഉപയോഗിച്ച് യൂബർ റൈഡ് വൗച്ചറുകൾ സ്വന്തമാക്കാം. ......
ന്യൂയോർക്ക്:സിറിയയുടെ പരമാധികാരവും സ്വാതന്ത്ര്യവും ഭൂമിശാസ്ത്രപരമായ അഖണ്ഡതയും സംരക്ഷിക്കപ്പെടണമെന്ന് ഐക്യരാഷ്ട്രസഭയിലെ അറബ് ഗ്രൂപ്പ് ആവശ്യപ്പെട്ടു. സിറിയയിലെ ആഭ്യന്തര കാര്യങ്ങളിൽ ബാഹ്യ ഇടപെടലുകൾ അനുവദിക്കില്ലെന്നും രാജ്യത്തിന്റെ സ്ഥിരത മേഖലയിലെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്നും യു.എൻ രക്ഷാസമിതിയുടെ പ്രതിമാസ യോഗത്തിൽ ഖത്തർ സ്ഥിരം പ്രതിനിധി ഷെയ്ഖ ആലിയ അഹമ്മദ് ബിൻ സൈഫ് അൽ ഥാനി വ്യക്തമാക്കി.
സിറിയൻ സർക്കാരുമായി ചേർന്ന് സഹകരിച്ച് പ്രവർത്തിക്കുന്ന ഐക്യരാഷ്ട്രസഭയെയും അഭയാർഥികൾക്ക് അഭയം നൽകിയ രാജ്യങ്ങളെയും അറബ് ഗ്രൂപ്പ് അഭിനന്ദിച്ചു. ......
ദോഹ: ഖത്തറിൽ പുതിയ അധ്യയന വർഷത്തിന് തുടക്കമായി ഓഗസ്റ്റ് 30 ഞായറാഴ്ച സ്കൂളുകൾ തുറക്കാനിരിക്കെ, രാവിലത്തെ ഗതാഗതക്കുരുക്ക് നേരിടാനും കൃത്യസമയത്ത് സ്കൂളുകളിൽ എത്താനും തയാറെടുപ്പുകളുമായി രക്ഷിതാക്കളും വിദ്യാർഥികളും. ആദ്യ ദിനങ്ങളിൽ റോഡുകളിൽ വൻ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ മുൻകൂട്ടിയുള്ള ആസൂത്രണം അത്യാവശ്യമാണെന്ന് അധികൃതർ വ്യക്തമാക്കി.സ്കൂൾ തുറക്കുന്ന പശ്ചാത്തലത്തിൽ കുട്ടികളുടെ വാഹന സുരക്ഷ ഉറപ്പാക്കാൻ ഖത്തർ ആഭ്യന്തര മന്ത്രാലയം (MOI) പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ......
ദോഹ: നിർമാണ മേഖലയിൽ അത്യാധുനിക സാങ്കേതികവിദ്യകളും വിപ്ലവകരമായ നിർമാണ രീതികളും നടപ്പിലാക്കി ഖത്തർ പൊതുമരാമത്ത് അതോറിറ്റിയായ 'അഷ്ഗാൽ'. പദ്ധതികളുടെ സ്വഭാവത്തിനും സാങ്കേതിക ആവശ്യങ്ങൾക്കും അനുസൃതമായി സ്റ്റീൽ സ്ട്രക്ചറുകൾ, പ്രീകാസ്റ്റ് കോൺക്രീറ്റ് എന്നിവയാണ് അഷ്ഗാൽ പ്രധാനമായും പ്രയോജനപ്പെടുത്തുന്നത്.
പദ്ധതി നിർമാണം വേഗത്തിലാക്കാനും ഗുണനിലവാരം ഉയർത്താനും തൊഴിലിടങ്ങളിലെ സുരക്ഷിതത്വവും കാര്യക്ഷമതയും വർധിപ്പിക്കാനും പുതിയ രീതികൾ സഹായിക്കുമെന്ന് അഷ്ഗാൽ വ്യക്തമാക്കി. ......